ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ വിമർശനവുമായി ലോകാരോഗ്യ സംഘടന

20217

ജനീവ: കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇൻഡ്യയുടെ അവസ്ഥയ്ക്ക് കാരണം വൈറസിനെ നിസ്സാരമായി കണ്ടതാണ് എന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് ആരോപിച്ചു. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉത്തമ മാതൃകയാണ് ഇന്ത്യയുടെ ഇപ്പോഴുള്ള അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിദിനകണക്കിൽ ഇന്ത്യ ലോക റെക്കോർഡിൽ എത്തിയത് രാജ്യത്തിൻറെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാക്‌സിനേഷനും മരുന്നിനും ചികിത്സയ്ക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്രയും ഉയരാൻ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ രോഗവ്യാപന തീവ്രതയിൽ ആശങ്കപ്പെടുന്നതായി അദ്ദേഹം അറിയിച്ചു