നടി ഭാമ വിവാഹിതയാകുന്നു; വ്യവസായിയായ അരുണാണ് വരൻ

4750

കൊച്ചി:നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് വരൻ. ഇരുവരുടെയും കുടുംബം തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ്, സൈക്കിൾ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും ഭാമ അഭിനയിച്ചിട്ടുണ്ട്.

തമിഴ്, കന്നഡ സിനിമകളിലും താരം തിളങ്ങി. 2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രം. 2017 ല്‍ കന്നഡയില്‍ പുറത്തിറങ്ങിയ രാഗ എന്ന ചിത്രമാണ് ഭാമയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.