വാളയാർ പീഡന കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു

8630

പാലക്കാട്: വാളയാർ പീഡന കേസിൽ സിബിഐക്ക് തിരിച്ചടി. കേസ് കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി. സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിർണായക വിധി.

മക്കളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.