വൈറൽ ചിത്രം: താലിബാൻ തോക്കിന് മുന്നിൽ ഒരു വനിത

414


കാബൂള്‍:  താലിബാന്റെ തോക്കിൻ കുഴലിന് മുന്നിൽ  നെഞ്ചു വിരിച്ച് നിൽക്കുന്ന സ്ത്രീയുടെ ചിത്രം  സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. റോയ്റ്റേഴ്സാണ് ചിത്രം പുറത്ത് വിട്ടത്.  താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. സർക്കാർ രൂപീകരണം സമ്പന്ധിച്ച് താലിബാന്റെ പ്രഖ്യാപനമുണ്ടായെങ്കിലും കാബൂളിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. താലിബാനും പാക് സർക്കാരിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച് ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.