തരംഗമായി ദീപികാ പദുകോണിന്റെ ചപ്പക്ക്‌ ട്രെയിലർ എത്തി

3743

ദീപികാ പദുകോണിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ഹിന്ദി ചിത്രമാണ് ‘ ചപ്പക്ക്‌ ‘ . ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം കാണിക്കുന്ന ചിത്രം കൂടിയാണിത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമ. ചപ്പക്കിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ് .ബോളിവുഡില്‍ റാസി,തല്‍വാര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ മേഘ്ന ഗുല്‍സാറാണ് ‘ചപ്പക്ക്‌ ‘സംവിധാനം ചെയ്യുന്നത്.

ട്രെയിലറില്‍ ദീപികാ പദുകോണ്‍ തന്നെയാണ് തിളങ്ങിനില്‍ക്കുന്നത്. ചപ്പക്കില്‍ മാല്‍തി എന്ന കഥാപാത്രമായി ഗംഭീര മേക്ക് ഓവറുമായിട്ടാണ്‌ ദീപിക പദുക്കോണ്‍ എത്തുന്നത്. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെ പോലും അത്ഭുതപ്പെടുത്തി.കരിയറില്‍ താൻ ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെയാണ് ദീപിക ഇതിൽ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് ഇൗ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് സംവിധായിക പറഞ്ഞു.. അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായിട്ടാണ്‌ ‘ ചപ്പക്ക് ‘ നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് ‘ ചപ്പക്ക് ‘ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സി. കെ. അജയ് കുമാർ, പി ആർ ഒ