വെട്ടുകിളി ആക്രമണം ; ഇന്ത്യയും പാകിസ്താനും ഒരുമിക്കണമെന്ന് ശാസ്ത്ര ലോകം

1541

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് ഏക്കറിലെ കൃഷി ഒറ്റമാസം തിന്നു നശിപ്പിച്ചുകഴിഞ്ഞ വെട്ടുകിളി ആക്രമണത്തിനെതിരെ ഇന്ത്യയും പാകിസ്താനും ഒരുമിക്കണമെന്ന് ശാസ്ത്ര ലോകം. പഞ്ചാബ് അതിര്‍ത്തി മേഖലകളിലെ കൃഷിയിടങ്ങളെ വ്യാപകമായി ബാധിച്ചി രിക്കുന്ന വെട്ടുകിളി ആക്രമണം കര്‍ഷകരുടെ ഒരു വര്‍ഷത്തെ മുഴുവന്‍ അധ്വാനവും നശിപ്പിച്ചു കഴിഞ്ഞതായി കൃഷിവകുപ്പറിയിച്ചു.

കര്‍താര്‍പൂര്‍ മേഖലയിലാണ് നാശം കൂടുതലനുഭവപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ അഞ്ചു തവണ ഇരുരാജ്യത്തേയും കാര്‍ഷിക വകുപ്പുകള്‍ വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ യോഗം ചേര്‍ന്നു. 2019ല്‍ ജൂണിലുണ്ടായതിനേക്കാള്‍ കനത്ത ആക്രമണമാണ് ഇത്തവണ ഉണ്ടാവുകയെന്നാണ് സൂചന. രാജസ്ഥാന്‍, ഗുജറാത്ത് കൃഷി കേന്ദ്രീകൃത പ്രദേശങ്ങളും പാകിസ്താനിലെ അതിനോടനുബന്ധിച്ച പ്രദേശങ്ങളും മഞ്ഞ നിറമുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍പെടുമെന്നാണ് സൂചന.

.