വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്നു

2976

ഹൈദരാബാദ്: ഹൈദരാബാദില്‍ 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെട്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

സംഭവം പുനരാവിഷ്കരിക്കുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ പോലീസുകാരുടെ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് നാല് പ്രതികളും വെടിയേറ്റ് മരിച്ചത് മുഖ്യപ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ, എന്ന ആരിഫ്, ജോളുനവീന്‍, ചിന്നകേശവുലു,ജോളുശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞമാസം 28 നാണ് സമൂഹമനസ്സാക്ഷിയെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങവെയാണ് സംഭവം.യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊല്ലുകയായിരുന്നു.