മണി രത്നത്തിന്റെ “വാനം കൊട്ടട്ടും” ടീസർ നടൻ ധനുഷ് റിലീസ് ചെയ്തു

1390

മണിരത്നം അവതരിപ്പിക്കുന്ന “വാനം കൊട്ടട്ടും” എന്ന സിനിമയുടെ ടീസർ നടൻ ധനുഷ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ എന്ന് ടീസർ വ്യക്തമാക്കുന്നു.

മെഡ്രാസ്‌ ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും രചയിതാവും മണിരത്നമാണ്. അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച, ‘ പടവീരൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ്. ശരത് കുമാർ- രാധികാ ദമ്പതികൾ കാൽ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രമാണ്‌ “വാനം കൊട്ടട്ടും” എന്നതും സവിശേഷതയാണ്. പ്രീതയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സി.കെ.അജയ് കുമാർ, പി ആർ ഒ