വാളയാര്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കൊച്ചി ആം ആദ്മി പാര്‍ടി

3107

കൊച്ചി:വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പ്രവർത്തകർ തിരി തെളിയിച്ചുകൊണ്ട് പ്രതിഷേധ ജാഥ നടത്തി

കേസ് അന്വേഷിച്ച പോലീസിന്റേയും, കേസ് വാദിച്ച വക്കീലും മാരുടെയും പിടിപ്പുകേട് കൊണ്ടും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ നടപടിയെടുക്കേണ്ട ഗവൺമെൻറ് നിയമിച്ച ചൈൽഡ് പ്രൊട്ടക്ഷൻ അംഗം തന്നെ പ്രതികൾക്ക് വേണ്ടി കേസ് വാദിച്ചതും ഗവൺമെന്റിന് സംഭവിച്ച പിടിപ്പുകേടാണ് .

ഇതിൽ പ്രതികളുടെ രാഷ്ട്രീയ ഭരണ സ്വാധീനം സംശയങ്ങൾക്ക് ഇട നൽകുന്നു അതുകൊണ്ടുതന്നെ ഇനി ഈ കേസ് കുടുംബം ആവശ്യപ്പെടുന്ന പോലെ തന്നെ സിബിഐ അന്വേഷിക്കണം കൂടാതെ ഈ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ രാജേന്ദ്ര മൈതാനത്ത് ഗാന്ധി പ്രതിമയുടെ മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം മറൈൻഡ്രൈവിൽ സമാപിച്ചു. പ്രതിഷേധ പ്രകടനം അഡ്വ സിസിലി ജോസ് ഉൽഘാടനം ചെയ്തു , Adv.ജോസ് ചിറമേൽ , ഷക്കീർ അലി , ഫോജി ജോൺ , ജോൺ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു