പി രാജുവിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ കേസിൽ വിഡി സതീശൻ എംഎൽഎ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

1483

കൊച്ചി:സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ പി രാജുവിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ കേസിൽ വിഡി സതീശൻ എംഎൽഎ വിചാരണ നേരിടണമെന്ന് ഹൈക്കോടതി .2013 ലാണ് കേസിനാസ്പദമായ സംഭവം .തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ .ടി ആർ എസ് കുമാർ മുഖേന അപകീർത്തി കേസ് ഫയൽ ചെയ്തത് .പറവൂർ ഫാസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് പ്രഥമ ദൃഷ്ടിയാ കേസുണ്ടെന്ന് കണ്ടെത്തി സതീശനു സമൻസ് അയച്ചിരുന്നു .വിടി സതീശന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രങ്ങളും ഈ കേസിൽ പ്രതികളാണ് .രണ്ട് വര്ഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് അഡ്വ .ടി ആർ എസ് കുമാർ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.