ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് എ​ട്ട് യു​എ​സ് നി​ർ​മി​ത അ​പ്പാ​ച്ചെ എ​എ​ച്ച് -64 ഇ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ.

66

ന്യുഡൽഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് എ​ട്ട് യു​എ​സ് നി​ർ​മി​ത അ​പ്പാ​ച്ചെ എ​എ​ച്ച് -64 ഇ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ. പത്താ​ൻ‌​കോ​ട്ട് വ്യോ​മ​സേ​ന സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഭാഗ​മാ​കും. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ബി.​എ​സ്. ധ​നോ​വ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ചടങ്ങിൽ പങ്കെടുക്കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും നൂ​ത​ന ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ഒ​ന്നാ​ണ് എ​എ​ച്ച്-64 ഇ ​അ​പ്പാ​ച്ചെ. എ​ട്ട് അ​പ്പാ​ച്ചെ ഹെലികോപ്റ്റ​റു​ക​ൾ വ്യോ​മ​സേ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് സേ​ന​യു​ടെ പോ​രാ​ട്ട ശേ​ഷി വർ​ധി​പ്പി​ക്കു​മെ​ന്ന് മു​തി​ർ​ന്ന വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 22 അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വാ​ങ്ങാ​ൻ യു​എ​സ് സ​ർ​ക്കാ​രും ബോ​യിം​ഗ് ലി​മി​റ്റ​ഡു​മാ​യി 2015 ലാ​ണ് ഇ​ന്ത്യ ക​രാ​ർ ഒ​പ്പി​ട്ട​ത്.