സ്റ്റിർലിംഗ് സർവകലാശാല-UK ബഹ്‌റൈനിൽ സ്പോട് അഡ്‌മിഷൻ നടത്തുന്നുm

395

മനാമ: ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിർലിംഗ് – U K ബഹ്‌റൈനിൽ വെച്ച് സ്പോട് അഡ്‌മിഷൻ ബുക്കിംഗ് നടത്തുന്നു. അവരുടെ യു എ ഇ ക്യാമ്പസിലോട്ടുള്ള അഡ്മിഷനാണ് ബഹ്‌റൈനിൽ വെച്ച് നടത്തുന്നത്.

നൂറ്റി ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള പതിനാലായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്റ്റിർലിംഗ് സർവകലാശാലക്ക് അധ്യാപനം , തൊഴിൽസാധ്യത, പഠന സംവിധാനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ അഞ്ചു സ്റ്റാറുകളും ലഭിച്ചിട്ടുണ്ട് .

വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടക്കുന്നത്.

ബിരുദ കോഴ്‌സുകൾ
BA (Hons.) Accountancy and Finance
BSc (Hons.) Management
BSc (Hons.) Software Engineering
BSc (Hons.) Computing Science
BSc (Hons.) Business Computing

ബിരുദാനന്തര കോഴ്‌സുകൾ
MSc Finance
MSc Financial Technology
MSc Investment Analysis
MSc Big Data

ഇത് കൂടാതെ സ്കോട് ലണ്ടിലെ ഫോർത് വാലി കോളേജിന്റെ യു എ ഇ ക്യാമ്പസിലോട്ടുള്ള അഡ്വാൻസ്‌ഡ് ഡിപ്ളോമ കോഴ്‌സുകളിലേക്കും പ്രവേശനം നൽകുന്നുണ്ട്. പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ സ്ട്രീം പ്രയോജനകരമാണ്. അഞ്ചു വർഷത്തെ പഠനത്തിന് പകരം നാലു വര്ഷ കൊണ്ട് തന്നെ ബിരുദം കരസ്ഥമാക്കാൻ കഴിയും ( 2 + 2 )

ബഹ്‌റൈനിലെ സ്വിസ് ഇന്റർനാഷണൽ പാലസ് ഹോട്ടലിൽ വെച്ച് ജൂലൈ 11 മുതൽ 13 വരെയാണ് സ്പോട് അഡ്മിഷൻ ബുക്കിംഗ്.സർവകലാശാല പഠനത്തിന് വിവിധ സ്കോളർഷിപ്പുകളും ലഭ്യമാണ്. സർവകലാശാല അധികൃതരുമായി നേരിട്ട് സംസാരിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാനും ഉള്ള അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് +973 38217338 , +973 39062006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്