ഒന്നാം റാങ്കിന്റെ തിളക്കത്തിൽ ബഹ്‌റൈൻ മുൻ വിദ്യാർഥിനി

5806

മനാമ: കോഴിക്കോട് സർവ്വകലാശാല യുടെ പോയ വർഷത്തെ എം.എ സംഗീതം (വായ്പ്പാട്ട് ) ഒന്നാം റാങ്ക് ലഭിച്ചത് മുൻ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥിനി വിദ്യ വിശ്വനാഥിന് ആണ് ഈ ഒരു ബഹുമതി ലഭിച്ചത്.

ഒറ്റപ്പാലം തോട്ടക്കര ശ്രീപാദം വീട്ടിൽ ചേരാംകളം വിശ്വാനാഥി ന്റെയും വിജയയുടെയും മകളായ വിദ്യ ബഹ്റൈനിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ പഠനകാലത്തു തന്നെ നിരവധി സംഗീത വേദികളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യ വീണയിലും തന്റെ പാടവം തെളിയിച്ചിട്ടുണ്ട്.

യു ട്യൂബ് ചാനലിലും മറ്റു സോഷ്യൽ മീഡിയകളിലും വിദ്യ വായിച്ച പല ശാസ്ത്രീയ ഗാനങ്ങളും സിനിമാ ഗാനങ്ങളും വൈറൽ ആയിട്ടുണ്ട്‌.