കോവിഡിനെതിരെ രാജ്യം ഐക്യദീപം തെളിയിച്ചു

6526

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ചു കോവിഡ് രോഗവ്യാപനത്തിന്‍റെ ഇരുട്ടിനെതിരെ ഇന്ത്യ മുഴുവൻ ദീപങ്ങൾ തെളിയിച്ചു. ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ഐക്യദീപം തെളിയിക്കൽ ആരംഭിച്ചു. രാജ്യത്തെ ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ച് ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. ജാ​തി, മ​ത, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് രാജ്യം വി​ള​ക്ക് തെളിയിച്ച​​ത്.

ലോകം മുഴുവൻ കൊറോണ വൈറസ് ഭീഷണിയിൽ തുടരുന്ന സാഹചര്യത്തിൽ ആവേശത്തോടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തത്. വീടിൻ്റെ മുന്നിലോ ബാൽക്കണിയിലോ ഇറങ്ങി ദീപം തെളിയിക്കണം എന്നാണ് മോദി രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. കൊവിഡ് ഭീഷണി നിലനിൽക്കുമ്പോഴും രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന ആശയം പങ്കുവെക്കുന്നതിനാണ് ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രമുഖകരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.ഞായറാഴ്ച രാത്രി ഒൻപത് മണി മുതൽ ഒൻപത് മിനിറ്റ് നേരത്തേക്കാണ് ഐക്യദീപം തെളിയിക്കൽ നടന്നത്.

രാ​ഷ്ട്ര​പ​തി​യും ഉ​പ​രാ​ഷ്ട്ര​പ​തി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും ദീ​പം തെ​ളി​ക്ക​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി.