പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ ;ജയ്‌സ്വാൾ മാൻ ഓഫ് ദി മാച്ച്

649

പോക്കെഫ്‌സ്ട്രൂം :ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പത്തു വിക്കറ്റിനു പരാജയപ്പെടുത്തി ഫൈനലിലെത്തി .ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരെഞ്ഞെടുത്തു .43 .1 ഓവറിൽ പാകിസ്ഥാൻ 172 റൺസിന്‌ പുറത്തായി .രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ 35 .2 ഓവറിൽ വിക്കറ്റു നഷ്ടപ്പെടാതെ 176 റൺസെടുത്താണ് ഫൈനലിൽ പ്രവേശിച്ചത് .

ജയ്‌സ്വാൾ 113 പന്തുകളിൽ 105 റൺസും സക്‌സേന 99 പന്തുകളിൽ 59 റൺസും നേടി .ജയ്സ്വാൾ നേടിയ 105 റൺസിൽ നാലു സിക്സറുകളും എട്ട് ബൗണ്ടറികളും ഉൾപ്പെടുന്നു .105 റൺസ് നേടിയ ജയ്‌സ്വാൾ ആണ് മാൻ ഓഫ് ദി മാച്ച്.നിലവിലെ ജേതാക്കളാണ് ഇന്ത്യ .ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യ സെമിയിലും തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത് .ഇന്ത്യ അഞ്ചാം കിരീടമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ സ്വപ്‌നം കാണുന്നത്