രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

2937

ന്യുഡൽഹി:കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. യു.എ.പി.എ ചുമത്തിയത് തെറ്റാണ്. പൊലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു.

സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. യു.എ.പി.എ എന്നത് പാർലമെന്റിലെ ഭേദഗതിക്ക് ശേഷം പൂർണമായും കേന്ദ്രനയത്തിന്റെ ഭാഗമായി മാറി . സംസ്ഥാനത്തിന് നിലവിൽ യു.എ.പി.എ വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.