യു എ ഇ: 2019-2020 ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

3526

2019-2020 ലെ യുഎഇയിലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾക്ക് യുഎഇ മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി.

തീരുമാനം അനുസരിച്ച്, 2019 നവംബർ 9, മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് അവധി ദിവസമായിരിക്കും.

ഡിസംബർ 1 അനുസ്മരണ ദിനത്തിനുള്ള അവധിദിനവും ഡിസംബർ 2-3 ദേശീയ ദിനത്തിന്റെ അവധി ദിവസവുമാണ്. ഡിസംബർ 1 ഞായറാഴ്ചയും, ഡിസംബർ 2 തിങ്കളാഴ്ച്ചയും -3 ചൊവ്വാഴ്ചയുമായതിനാൽ വാരാന്ത്യവുമായി സംയോജിപ്പിച്ച്‌ തുടർച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.

2020 ലെ കണക്കനുസരിച്ച് പൊതു, സ്വകാര്യ മേഖലകൾക്ക് കുറഞ്ഞത് 14 ദിവസത്തെ അവധി ലഭിക്കും. അവധിദിനങ്ങളുടെ പട്ടിക ഇപ്രകാരമാണ്:

പുതുവർഷം: ജനുവരി 1 (ഒരു ദിവസം)

ഈദ് അൽ ഫിത്തർ: റമദാൻ 29-ഷാവാൽ 3 (റമദാനിൽ 29 ദിവസമുണ്ടെങ്കിൽ നാല് ദിവസത്തെ അവധി, റമദാനിൽ 30 ദിവസമുണ്ടെങ്കിൽ അഞ്ച് ദിവസത്തെ അവധി)

അറഫാത്ത് ദിനം: സുൽ ഹിജ 9 (ഒരു ദിവസം)

ഈദ് അൽ അദ: സുൽ ഹിജ 10-12 (മൂന്ന് ദിവസം)

ഇസ്ലാമിക് ന്യൂ ഇയർ: ഓഗസ്റ്റ് 23 (ഒരു ദിവസം)

മുഹമ്മദ് നബി (സ) യുടെ ജന്മദിനം: ഒക്ടോബർ 29 (ഒരു ദിവസം)

അനുസ്മരണ ദിനം: ഡിസംബർ 1 (ഒരു ദിവസം)

ദേശീയ ദിനം: ഡിസംബർ 2-3 (രണ്ട് ദിവസം)