വാളയാർ കേസിലെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു

1946

കൊച്ചി :വാളയാർ കേസിലെ പ്രതികളായ വി. മധു, ഷിബു എന്നിവരെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി എം. മധുവിന് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് പരി​ഗണിക്കും.

വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കം കുറിച്ചിരുന്നു . ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ തുടങ്ങിയത്. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി. ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി.