സംസ്‌ഥാന ട്രഷറി സ്ഥിരനിക്ഷേപ പലിശ വർദ്ധിപ്പിച്ചു

163

തിരുവനന്തപുരം : കേരള സംസ്ഥാന ട്രഷറി ഒരു വർഷത്തിലധികം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ എട്ടര ശതമാനമാക്കി. നാളെ (01/09/2019) മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഇതുവരെ മുതിർന്ന പൗരന്മാർക്ക് മാത്രമായിരുന്ന ഈ പലിശ നിരക്ക് നാളെ മുതൽ എല്ലാ വ്യക്തികൾക്കും ലഭിക്കും.

നിലവിൽ ബാങ്കുകളിൽ ഏഴു ശതമാനം മാത്രമാണ് പലിശ. അതിനേക്കാൾ ഒന്നര ശതമാനം അധികമാണ് സംസ്ഥാന ട്രഷറി നിക്ഷേപത്തിന് നാളെ മുതൽ നിലവിൽ വരിക .

180 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴു ശതമാനം പലിശയായിരിക്കും