കേരളത്തിൽ ഇന്ന് (ജൂലൈ നാല് )211 പേര്‍ക്ക് കോവിഡ് ;രോഗമുക്തി നേടിയവർ 201

2812

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്തു നിന്നു വന്നവരാണ്, 39 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയര്‍ ക്രൂവിലുള്ള ഒരാളും രോഗികളായി. സമ്പര്‍ക്ത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു