തൊട്ടപ്പൻ ഒരു “ടോട്ടൽ സിനിമ”

13740

ഒരു സിനിമയെ “ടോട്ടൽ സിനിമ” എന്നു വിളിക്കുന്നത് അതിന്റെ എല്ലാ ഘടകങ്ങളും (രചന, സംവിധാനം, ക്യാമറ, സംഗീതം, അഭിനേതാക്കൾ, എഡിറ്റിങ്ങ് etc) കൃത്യമായി ഒത്തുചേരുമ്പോളാണ്. അത്തരത്തിൽ എല്ലാ ഘടകങ്ങളെയും കൃത്യമായി തൊട്ട സിനിമയാണ് തൊട്ടപ്പൻ. റിയലിസ്റ്റിക്കായി ഒരു കഥ പറയാൻ അതിഭാവുകത്വങ്ങളുടെ അകമ്പടിയോ, അവിശ്വസനീയമായ കായികാഭ്യാസങ്ങളോ, പ്രകൃതിയോട് സമരസപ്പെടാത്ത സംഗീത ബഹളങ്ങളോ, വർണ്ണാഭമായ ക്യാമറ കാഴ്ച്ചകളോ ആവശ്യമില്ലെന്ന് മനുഷ്യ ബോധങ്ങളോട് ചേർന്ന് നിന്ന് കൊണ്ട് ഷാനവാസ് കെ ബാവക്കുട്ടി എന്ന സംവിധായകൻ പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നു. സാധരണക്കാർ പറയുന്നതും പ്രവർത്തിക്കുന്നതും അസാധാരണമായിട്ടല്ലെന്ന് രചയിതാവ് PS റഫീക്ക് പറഞ്ഞു വെക്കുന്നുമുണ്ടിതിൽ.വിനായകൻ എന്ന നടനെ കാണാനെയില്ലിതിൽ. ഇത്താക്കി ലേക്കുള്ള ഭാവ പകർച്ച അത്ര കൃത്യമാണ്. പ്രിയംവദയുടെ സാറയും ഇത്താക്കിനോട് സമരസപ്പെട്ടാണ് കഥാഗതിയിൽ മുന്നോട്ട് പോകുന്നത്. കഥയുടെ ഒഴുക്കിൽ എല്ലാ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളുമായി ഒത്തുചേർന്നു പോകുന്നത് തൊട്ടപ്പനെ ഹൃദ്യമാക്കി.
എഴുത്തുകാരായ രഘുനാഥ് പലേരിയും, PS റഫീക്കും ശക്തമായ അഭിനയ സാന്നിദ്ധ്യമായിട്ടുണ്ട്.മട്ടാഞ്ചേരിയിലെ ഒരു പാട് കലാകാരന്മാർ തൊട്ടപ്പനിലുണ്ട്.മില്ല് അബുക്കാന്റെ കഥാപാത്രം മനസ്സിൽ തങ്ങുന്ന ഒന്നാണ്.

സി ടി തങ്കച്ചൻ