‘തേരാ പാരാ’ സിനിമയാകുന്നു

159

കരിക്ക് ടീമിന്‍റെ ഏറെ പ്രശസ്തമായ ‘തേരാ പാരാ’ വെബ് സീരീസ് സിനിമയാകാനായൊരുങ്ങുന്നു.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. .ഉടന്‍ വരുന്നു എന്നുപറഞ്ഞ് കരിക്കിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടത്. രാത്രി പശ്ചാത്തലമാക്കി ജാക്കറ്റും മാസ്‌കും ധരിച്ച് ഒരാള്‍ നില്‍ക്കുന്നതായാണ് മോഷൻ പോസ്റ്ററില്‍. രൂപം കണ്ടിട്ട് ലോലനാണെന്ന് പലരും മോഷൻ പോസ്റ്ററിനടിയിൽ കമന്‍റ് ചെയ്തിട്ടുമുണ്ട്.

മോഷന്‍ പോസ്റ്റര്‍ ഇതിനോടകം കരിക്ക് ആരാധകര്‍ സോഷ്യൽമീഡിയയിൽ വൈറലാക്കി ഏറ്റെടുത്തിരിക്കുകയാണ്.

കരിക്കിന്‍റെ തേരാപാരയുടെ 20 എപ്പിസോഡുകള്‍ യൂട്യൂബിൽ ഏറെ വൈറലായിരുന്നു. പലപ്പോഴും യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തുമായിരുന്നു ഇത്. പ്ലസ് ടു ,ഫ്രീ പിരീഡ്, ബഡാ ഛോട്ടാ, പികെ, ഭസ്കരൻ പിള്ള ടെക്നോളജീസ് എന്നിവയാണ് വെബ് സീരിസിന് ശേഷം ഇറങ്ങിയ വീഡിയോസ്.

കരിക്കിന്‍റെ ഫൗണ്ടറായ നിഖിൽ പ്രസാദ് തന്നെയാണ് സിനിമയ്ക്കായ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുനിൽ കാർത്തികേയനാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി, പോസ്റ്റര്‍ ഡിസൈൻ എൽവിൻ ചാര്‍ളി, മോഷൻ ജിഎഫ്എക്സ് ബിനോയ് ജോൺ, മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ് എബിൻ പോള്‍ എന്നിവരാണ്.

കരിക്ക് അവതരിപ്പിച്ച വെബ് സീരീസുകളിലെ ഇതുവരെയുള്ള അഭിനേതാക്കളായ അനു കെ അനിയൻ, ശബരീഷ് സജിൻ, അര്‍ജുൻ രത്തൻ, ജീവൻ സ്റ്റീഫൻ, ഉണ്ണി മാത്യൂസ്, കിരൺ വിയത്ത്, വിവേക്, അനഘ മരിയ വർഗ്ഗീസ്, അമേയ, കൃഷ്ണ ചന്ദ്രൻ, വിദ്യ വിജയകുമാര്‍, വിസ്മയ മണി, ആനന്ദ് മാത്യൂസ്, സ്നേഹ ബാബു, ആതിര നിരഞ്ജന, രേഷ്മ ജോർജ്ജ്, ഹരി കെ.സി തുടങ്ങിയവരും നിരവധി സിനിമ അഭിനേതാക്കളുമാണ് ഈ സിനിമയിലുള്ളത്.