കാർത്തിയും ജ്യോതികയും ഒന്നിച്ചഭിനയിക്കുന്ന തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

7579

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കാർത്തിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മികച്ചാഭിപ്രായങ്ങൾ നേടി തിയെറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്ന കൈതി എന്ന ചിത്രത്തിന് ശേഷം കാർത്തി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജ്യോതികയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ചിത്രത്തിൽ ജ്യോതികയ്ക്ക്. ഇരുവരും സിനിമയിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത സിനിമാലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഇരുവരും സത്യരാജിന്‍റെ മക്കളായാണ് ചിത്രത്തിലെത്തുക.

ആദ്യമായാണ് ജ്യോതികയും സൂര്യയുടെ അനുജൻ കാർത്തിയും ഒന്നിച്ചഭിനയിക്കുന്നത്. വയാകോം18 സ്റ്റുഡിയോസിന്‍റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ദ് ബോഡി എന്ന ഒരു ബോളിവുഡ് ചിത്രവും ജീത്തുവിന്‍റേതായി പുറത്തുവരാനുണ്ട്