ഇളനീർ കുടപ്പൻ ഈന്തപ്പഴം പ്രഥമൻ

5718

തയ്യാറാക്കിയത്,

ആശാ സുനിൽ ഭട്ട്

അൽ ഐൻ ,യു. എ . ഇ

ചേരുവകൾ :-

കുടപ്പൻ  = 1/2 കിലോ

നേന്ത്രപ്പഴം = 1/4 കിലോ (വേവിച്ചു ഉടച്ചത്)

നെയ്യ് = 100 ml

വെളിച്ചെണ്ണ = 1/4 ടീസ്പൂൺ

ശർക്കര = 3/4 കിലോ (വെള്ളത്തിൽ തിളപ്പിച്ച് അലിയിപ്പിച്ചത്)

തേങ്ങാ പാൽ = 1/2 ലിറ്റർ (ഒന്നാം പാൽ)

തേങ്ങാ പാൽ = 3/4 ലിറ്റർ (രണ്ടാം പാൽ)

ഏലക്ക പൊടി = ഒരു ടീസ്പൂൺ

ജീരക പൊടി = 1/4 ടീസ്പൂൺ

ചുക്ക് പൊടി = 1/2 ടീസ്പൂൺ

ഇളനീർ കാമ്പ് = 1 എണ്ണം

തേങ്ങാ കൊത്ത് = 1/4 കപ്പ്

കശുവണ്ടിയും ഉണക്ക മുന്തിരിയും = 25 ഗ്രാം വീതം

ഈന്ത പഴം = 10 എണ്ണം (ചെറുതായി അരിഞ്ഞത്)

പാചകം ചെയ്യേണ്ട രീതി:-

കുടപ്പൻ ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് , വെളിച്ചെണ്ണ പുരട്ടി മാറ്റി വെയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കുടപ്പൻറ്റെ കറ കളയുവാൻ ആണ്. ഒരു പാത്രത്തിൽ കുറച്ചു നെയ്യ് ഒഴിച്ച് കശുവണ്ടിയും ഉണക്ക മുന്തിരിയും തേങ്ങ കൊത്തും വറത്തു കോരി മാറ്റി വെയ്ക്കുക.  ഇതേ നെയ്യിൽ ആദ്യം അരിഞ്ഞു വെച്ച കുടപ്പൻ ചേർത്ത് വഴറ്റുക. ഒന്ന് മൂത്തു വരുമ്പോൾ, വേവിച്ച്‌ ഉടച്ച നേന്ത്രപ്പഴം ചേർക്കുക.

നന്നായി വരണ്ടു വരുമ്പോൾ ഇളനീരും ഈന്ത പഴവും ചേർത്ത് കൊടുക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു തുടരെ ഇളക്കി കൊണ്ടിരിക്കുക. വേണമെങ്കിൽ  കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാം.നെയ്യ് തെളിയുന്നത് വരെ ഇളക്കിയ ശേഷം ശർക്കര പാനി ചേർത്ത് കൊടുക്കുക. ഈ മിശ്രിതം എല്ലാം നന്നായി യോജിപ്പിച്ചിതിനു ശേഷം രണ്ടാം പാൽ ചേർത്ത് കൊടുക്കുക. ആ പാലിൽ ഈ മിശ്രിതം നന്നായി വരട്ടുക. പിന്നീട് ഒന്നാം പാൽ ചേർത്ത് കൊടുത്തതിനു ശേഷം ഏലക്ക പൊടി, ചുക്ക് പൊടി, ജീരക പൊടി, എന്നിവ ചേർത്ത് കൊടുക്കുക. തിള വരുന്നതിനു മുൻപ് താഴെ ഇറക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും തേങ്ങാ കൊത്തും ചേർത്ത് അലങ്കരിക്കുക.