കരുതലോടെ കൗമാരം: ടീൻ ഇന്ത്യ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

12692
ടീൻ ഇന്ത്യ റിഫ പ്രസിഡന്റ് ലിയ അബ്ദുൽ ഹഖ് ഡോക്ടർ ജാസ്മിൻ എസിന് മൊമെന്റോ സമ്മാനിക്കുന്നു.

ടീൻ ഇന്ത്യ റിഫ വിദ്യാർത്ഥിനികൾക്കായി  ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ‘കരുതലോടെ കൗമാരം ‘എന്ന ശീർഷകത്തിൽ ഓൺലൈനായി നടത്തിയ പരിപാടിയിൽ അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ജാസ്മിൻ എസ് ക്ലാസ് എടുത്തു. കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്ന ശാരീരിക പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദീകരിച്ചു. ഇത്തരം പ്രശ്നങ്ങൾക്ക് ഇന്നത്തെ ജീവിത, ഭക്ഷണ രീതികൾ, കായിക ക്ഷമതയുടെ അഭാവം തുടങ്ങിയവ പ്രധാന കാരണങ്ങളാണെന്ന്  അവർ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ടീൻ ഇന്ത്യ  റിഫ  പ്രസിഡന്റ് ലിയ അബ്ദുൽഹഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന്നത്ത് നൗഫൽ പ്രാർത്ഥനാ ഗീതം ആലപിച്ചു. നജ്ദ റഫീഖ് സ്വാഗതവും സഹല സുബൈർ നന്ദിയും പറഞ്ഞു.നുസ്ഹ  കമറുദ്ദീൻ പരിപാടി നിയന്ത്രിച്ചു.