തമിഴകത്തെ തിയറ്ററുകളില്‍ തീ പടര്‍ത്തി അണ്ണാത്തെ; 100 കോടി ക്ലബിലേക്ക്

681

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി ചിത്രം അണ്ണാത്തെ തമിഴകത്തെ തിയറ്ററുകളില്‍ ഓളം തീര്‍ത്തുകൊണ്ടിരിക്കുകയാണ്.ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കളക്ഷന്‍ 100 കോടിയിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിലാണ് അണ്ണാത്തെ 100 കോടി ക്ലബിലേക്ക് കടക്കാന്‍ പോകുന്നത്.നവംബര്‍ 4നാണ് ലോകമെമ്ബാടുമുള്ള കേന്ദ്രങ്ങളിലായി ചിത്രം റിലീസ് ചെയ്തത്. പ്രകാശ് രാജ്, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു തുടങ്ങി താരമൂല്യമുള്ള താരങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ സിരുത്തൈ ശിവ ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകളെല്ലാം ചേര്‍ത്തിട്ടുണ്ടെങ്കിലും സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.