സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം ;അന്വേഷണം വഴിതെറ്റിക്കാനെന്ന് ഇഡി

550

കൊച്ചി :സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തു വന്ന സംഭവം നിലവില്‍ നടക്കുന്ന അന്വേഷണം വഴിതെറ്റിക്കാനെന്ന് ഇഡി ആരോപിച്ചു . വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം തുടങ്ങി . ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കുമെന്നും ക്രിമിനല്‍ കുറ്റമായതിനാല്‍ നേരിട്ട് നടപടി സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനടക്കം കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുന്ന സമയത്താണ് ശബ്ദസന്ദേശം പുറത്തുവരുന്നത്. ഇത് അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോര്‍ഡ് ചെയ്തതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സംശയം. മൊഴിയെടുത്തെന്ന് സന്ദേശത്തില്‍ പറയുന്ന തീയതികളില്‍ വ്യത്യാസമുണ്ട്.