മുൻകൂട്ടി അറിയിക്കാതെ പ്രധാന മന്ത്രി ലഡാക്കിലെത്തി.

3148

ന്യൂ ഡൽഹി: ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി.മുൻകൂട്ടി അറിയിക്കാതെയാണ് സന്ദർശനം. ലേയിലെ സേന വിമാനത്താവളത്തിലാണ് മോഡി ആദ്യം എത്തിയത്. ലഡാക്കിലെ നിമുവിലാണ് ഇപ്പോൾ പ്രധാന മന്ത്രി ഉള്ളത്. അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. 11 ,000 അടി ഉയരത്തിൽ ഉള്ള ഭൂ പ്രദേശമാണ് നിമു.

നിലവിൽ കരസേനാ,വ്യോമസേനാ എന്നിവരുമായി സംവദിക്കുകയാണ്‌ മോദി. ഗെൽവാൻ സംഘർഷത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും.