നിർബന്ധിച്ചതല്ല, ഓർമ്മിപ്പിച്ചതാണ്; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം

215

തൃശ്ശൂർ: ഉദ്യോഗസ്ഥനോട് നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്ന് സുരേഷ് ഗോപി. സല്യൂട്ടിനെക്കുറിച്ച് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് രാജ്യസഭാ എംപിയുടെ വിശദീകരണം. എംപി സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടി എന്ത് മര്യാദയാണെന്നും എംപി ചോദിക്കുന്നു.