കേരള പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു.

1974

തൃശ്ശൂര്‍ : കേരള പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അയ്യന്തോള്‍ സ്വദേശി അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനിലിന്റെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോലീസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്‌ഐ ആണ് അനില്‍ കുമാര്‍. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനായ ഇയാള്‍ കുറച്ചു നാളുകളായി മെഡിക്കല്‍ ലീവിലായിരുന്നു. മൃതദേഹം തൃശ്ശൂര്‍ ദയാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

അടുത്തിടെയായി പോലീസ് സേനയില്‍ ആത്മഹത്യകള്‍ കൂടുകയാണ്. കഴിഞ്ഞ മാസവും ആലുവയില്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ് ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്.