കാലിക്കറ്റ് സർവ്വകലാശാല പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ .

1259

തിരുവനന്തപുരം: കോവിഡിന്റെ തീവ്ര വ്യാപന സാഹചര്യത്തിൽ കോഴിക്കോട് സർവ്വകലാശാല നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്.കോവിഡ് രോഗികളുടെ  എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ കാലിക്കറ്റ് സർവ്വകലാശാല ഒക്ടോബർ 22 നു ആരംഭിക്കാൻ തീരുമാനിച്ച സെമസ്റ്റർ നിയമപരീക്ഷകൾ  മാറ്റി വെക്കുകയോ   റദ്ദാക്കുകയോ വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഹോസ്റ്റലുകൾ പ്രവർത്തിക്കാതിരിക്കുകയും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത നിലവിലെ സാഹചര്യത്തിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത പരീക്ഷയ്ക്ക് ഹാജരാകുവാൻ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

കൂടാതെ, കോവിഡ് ബാധിച്ചവരോ നിരീക്ഷണത്തിലിരിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്കും പരീക്ഷയിൽ ഹാജരാകുവാൻ സാധിക്കാതെ വരികയും അവസരം നഷ്ടമാകുകയും ചെയ്യും.

ഈ പ്രതിസന്ധിയിൽ യുജിസി ബാർകൗൺസിൽ നിർദ്ദേശങ്ങൾ അനുസരിച്ച് പരീക്ഷകൾ  മാറ്റി വെക്കുകയോ   റദ്ദാക്കുകയോ വേണം.ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയെങ്കിലും ഇതുവരെ നടപടിയായില്ല.