സ്‌ക്വിഡ് ഗെയിം കാണിച്ചു തരുന്ന കൊറിയ; മരണക്കളിക്ക് പിന്നിലെ രാഷ്ട്രീയം

837

സെപ്റ്റംബര്‍ 17 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ വലിയ ബഹളമൊന്നുമില്ലാതെ ഒരു കൊറിയന്‍ സീരീസ് റിലീസായത്. പതിവു പോലെ കെ-ഡ്രാമ അഥവാ കൊറിയന്‍ ഡ്രാമയ്ക്ക് ലോകത്താകമാനമുള്ള ഫാന്‍സ് ഈ ഷോയും വിട്ടില്ല. പക്ഷെ ഈ സിരീസ് കളിയൊന്നു മാറ്റിപ്പിടിച്ചു. അമ്പരപ്പിക്കുന്ന തരത്തില്‍ സീരീസ് കെ ഡ്രാമാ ഫാന്‍സിനപ്പുറത്തേക്കും ഇരച്ചെത്തി. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ക്വിഡ് ഗെയിം എന്ന കൊറിയന്‍ സീരീസ് ഹിറ്റായി, അതിനുപുറമെ ചര്‍ച്ചയായി, വ്യാഖാനങ്ങളായി, മീമുകളായി നിറയുകയാണ്. അടുത്ത കാലത്തൊന്നും പുത്തന്‍ ഹിറ്റൊന്നും ഇല്ലാതെ പരുങ്ങിയിരുന്ന നെറ്റ്ഫ്‌ലിക്‌സിന് ഒറ്റ വാക്കില്‍ ഒരു ആക്‌സിഡന്റല്‍ ഹിറ്റും ലഭിച്ചു.സര്‍വൈവല്‍ ഡ്രാമയുടെ എല്ലാ ചേരുവകള്‍ക്കൊപ്പവും മേക്കിംഗില്‍ പുലര്‍ത്തിയ മികവും മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ ഗ്ലോബല്‍ ആസ്‌പെക്ടും സ്‌ക്വിഡ് ഗെയ്മിനെ തുണച്ചു. ഒരു മരണക്കളിക്കപ്പുറം സ്‌ക്വിഡ് ഗെയിം ഇന്നത്തെ കൊറിയന്‍ സമൂഹ്യ സാഹചര്യത്തെ വലിയ രീതിയില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അങ്ങേയറ്റം കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ട രാജ്യത്തെ മധ്യവര്‍ഗത്തിന്റെ പ്രതിനിധികളെ സ്‌ക്വിഡ് ഗെയ്മില്‍ കാണാം. ഉത്തര കൊറിയയിൽ നിന്നും അതിർത്തി കടന്നെത്തിയ കാങ് സി, ബിയൊക് എന്ന പെൺകുട്ടിയും അവളുടെ അനിയനും, കൊറിയയിൽ ജോലി തേടിയെത്തിയ പാകിസ്താനി യുവാവ് അബ്ദുള്‍ അലി, ജോലി നഷ്ടപ്പെട്ട്, അമ്മയുടെ ആശ്രിതത്വത്തിൽ കഴിയുന്ന, ഭാര്യ ഉപേക്ഷിച്ച സിയോങ് ഗി,