സ്പ്രിംക്ലറിനെ ഒഴിവാക്കി. കോവിഡ് ഡാറ്റ വിശകലനം സി ഡിറ്റ് നടത്തും

14099

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവര വിശകലന ത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം.ആമസോൺ ക്ലൗഡിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സ്പ്രിംക്ലർ ഉദ്യോഗസ്ഥർക്ക് അനുവാദം ഉണ്ടാകില്ല.സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ വിശദീകരിച്ചു.

സംസ്ഥാനത്തെ കൊവിഡ് ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തും എന്നാണിപ്പോൾ സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഡാറ്റ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്…

നാഷണൽ ഇൻഫോമാറ്റിക് സെന്ററിൽ നിന്ന് ആവശ്യമായ സഹായങ്ങളുടെ പട്ടിക രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര് വ്യക്തമാക്കുന്നു