സൂരറൈ പോട്ര് ; മലയാളം ട്രെയിലറും എത്തി, മലയാളത്തിൽ സൂര്യക്ക്‌ നരേന്‍റെ ശബ്ദം

1924

ദീപാവലി പ്രമാണിച്ച് നവംബർ 12- നു ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ ‘ സൂരറൈ പോട്ര് ‘ . ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ് – തെലുങ്ക് ട്രെയിലറുകൾ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ് . തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ആമസോൺ റീലീസ് ചെയ്യും. ജോളി – ഷിബു ദമ്പതികളുടെ മേൽ നോട്ടത്തിൽ മലയാളം ഡബ്ബിംഗ് പൂർത്തിയായി ട്രെയിലറും പുറത്തിറക്കി. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയത്.

കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം.സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.