സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ടീസർ വൻ തരംഗം

963

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര് ‘ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മാധവൻ പ്രധാന വേഷത്തിലെത്തിയ ‘ ഇരുതി സുട്ര് ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര. ടീസർ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ അഞ്ചു മില്യനിൽ അധികം കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് . വൈകാരികതയാർന്ന ഒരു ആക്ഷൻ സിനിമയാണിത് എന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപർണ മുരളിയാണ് നായിക.

https://mail.google.com/mail/u/0/?tab=rm&ogbl#inbox/FMfcgxwGCkdRdWMDgZGNzWnkkhpGBZMV?projector=1

ജാക്കി ഷറഫ്, മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘സൂരറൈ പോട്ര് ‘ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തും.

സി. കെ. അജയ് കുമാർ, പി ആർ ഒ