സോവിച്ചൻ ചേന്നാട്ടുശേരി ഓവർസീസ് കോൺഗ്രസിൽ നിന്നും രാജി വച്ചു

15314

മനാമ: ബഹ്‌റൈനിലെ പൊതു പ്രവർത്തകനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് പ്രസിഡന്റും, ഓ ഐ സി സി നാഷണൽ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന സോവിച്ചൻ ചേന്നാട്ടുശേരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി ദേശീയ  സംഘടനനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി), ബഹ്‌റൈൻ കോൺഗ്രസ്  പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി ) എന്നീ സംഘടനകളിൽ നിന്ന് രാജി വച്ചതായി അറിയിച്ചു. രാജി തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും  സംഘടനയോടോ,മറ്റു ഭാരവാഹികളോടോ യാതൊരു പരിഭവവും ഇല്ലെന്നും  ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും ഗ്രീൻ  കേരളാ ന്യൂസിനോട് അദ്ദേഹം പറഞ്ഞു .