വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെയും ഡോക്ടറുടെയും ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വയനാട് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ

3706

കൽപ്പറ്റ :സുല്‍ത്താന്‍ ബത്തേരിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ വയനാട് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. സ്കൂൾ അധികൃതരുടെയും ഡോക്ടറുടെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ ആശുപത്രിയിലലെത്തിക്കാൻ പിതാവിനെ കാത്ത് നിന്ന സ്കൂൾ അധികൃതരുടെ നടപടി നീതികരിക്കാനാവാത്തതാണന്നും റിപ്പോർട്ടിലുണ്ട്.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അധ്യാപകരും ഡോക്ടറും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.