ഷാരൂഖ് ഖാന് ഇന്ന് 56ാം ജന്മദിനം; മന്നത്തിന് മുന്നില്‍ ആരാധകരെ തടഞ്ഞ് പൊലീസ്

1454

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ഇന്ന് 56ാം ജന്മദിനം. നിരവധി താരങ്ങളാണ് കിങ് ഖാന് ആശംസകളറിയിച്ചത്.ആഡംബരക്കപ്പല്‍ മ‍യക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച്‌ തിരിച്ചെത്തിയ സാഹചര്യത്തില്‍ കൂടിയാണ് ഷാരൂഖിന്‍റെ ജന്മദിനം.
സാധാരണ ഗതിയില്‍ ഷാരൂഖിന്‍റെ മുംബൈയിലെ വീടായ മന്നത്തിന് മുന്നില്‍ നൂറുകണക്കിന് ആരാധകര്‍ ഒത്തുചേര്‍ന്ന് ജന്മദിനം ആഘോഷിക്കാറുണ്ടായിരുന്നു. ഷാരൂഖ് ഇവരെ അഭിവാദ്യം ചെയ്യാറുമുണ്ടായിരുന്നു. അതേസമയം, ഷാരൂഖും കുടുംബവും വീട്ടിലില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഷാരൂഖ് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനായി ആലിബാഗിലേക്ക് പോയെന്ന് മാനേജര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.