അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലം മാറ്റം

4351

കോട്ടയം ഏറ്റുമാനൂര്‍ സ്കൂളിലെ അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലം മാറ്റം. മൂന്നാറിലേക്കാണ് സ്കൂള്‍ സൂപ്രണ്ട് ധര്‍മ്മജനെ സ്ഥലം മാറ്റിയത്. ഭരണസൗകര്യത്തിനായാണ് സ്ഥലം മാറ്റമെന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ വിശദീകരണം.

കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് സ്റ്റുഡന്‍റ് കൌണ്‍സിലറോട് 16 വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണ വിവരം പറയുന്നത്. തുടര്‍ന്ന് പരാതിയറിഞ്ഞ സീനിയര്‍ സൂപ്രണ്ട് ധര്‍മ്മരാജന്‍ വിവരം ജില്ലാ ഓഫീസറെ അറിയിക്കുന്നു, ഇതോടെയാണ് പ്രതിയായ സംഗീത അധ്യാപകന്‍ നരേന്ദ്രബാബു അടക്കമുള്ള ചില അധ്യാപകര്‍ സീനിയര്‍ സൂപ്രണ്ടിനെ തടയുന്നതും പൂട്ടിയിടുന്നതും. പിന്നീട് പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് തുറന്ന് വിട്ടത്. പരാതി വിദ്യാര്‍ത്ഥികള്‍ എഴുതി നല്‍കിയിട്ടും സ്കൂള്‍ മാനേജ്മെന്‍റ് ഇത് പൂഴ്ത്തിവെക്കാനാണ് ശ്രമിച്ചത്.