സ്വ​യ ര​ക്ഷ​യ്ക്കാ​യി ഇ​നി ഒ​രാ​ൾ​ക്ക് ഒ​രു തോ​ക്ക് മാത്രം

5068

ന്യൂ​ഡ​ല്‍ഹി: സ്വ​യ ര​ക്ഷ​യ്ക്കാ​യി ഇ​നി ഒ​രാ​ൾ​ക്ക് ഒ​രു തോ​ക്ക് മാ​ത്ര​മേ കൈ​വ​ശം വ​യ്ക്കാ​നാ​വൂ. നി​ല​വി​ൽ മൂ​ന്നെ​ണ്ണ​ത്തി​നു വ​രെ ലൈ​സ​ൻ​സ് ല​ഭി​ക്കും. ഒ​രു തോ​ക്കി​നു മാ​ത്രം ലൈ​സ​ൻ​സ് കൊ​ടു​ത്താ​ൻ മ​തി​യെ​ന്നാ​ണു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

സ്വ​യ​ര​ക്ഷ​യ്‌​ക്കെ​ന്ന പേ​രി​ല്‍ വാ​ങ്ങി ലൈ​സ​ൻ​സ് സ​മ്പാ​ദി​ക്കു​ന്ന ആ​യു​ധ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍ന്നാ​ണി​ത്. ഈ ​വ്യ​വ​സ്ഥ​യു​ള്‍പ്പെ​ടു​ത്തി ഭേ​ദ​ഗ​തി ചെ​യ്ത ആ​യു​ധ​ച്ച​ട്ടം 18ന് ​ആ​രം​ഭി​ക്കു​ന്ന പാ​ര്‍ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും.

ന​വം​ബ​ര്‍ വ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 35,87,016 തോ​ക്ക് ലൈ​സ​ന്‍സു​ക​ളാ​ണു ന​ല്‍കി​യ​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ക്കും ലൈ​സ​ന്‍സു​ള്ള​ത് ജ​മ്മു ക​ശ്മീ​രി​ലാ​ണ്.നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ല്‍ ഒ​ന്നി​ലേ​റെ തോ​ക്കു​ക​ളു​ള്ള​വ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ത് ഹാ​ജ​രാ​ക്ക​ണം. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി ഒ​രു വ​ര്‍ഷ​ത്തി​ന​കം ഇ​തു ചെ​യ്യ​ണം. ഏ​തു തോ​ക്ക് കൈ​വ​ശം വ​യ്ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം നി​യ​മം ന​ല്‍കു​ന്നു.

ആ​യു​ധ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കു കു​റ​ഞ്ഞ ജ​യി​ല്‍ ശി​ക്ഷ മൂ​ന്നി​ല്‍ നി​ന്ന് ഏ​ഴു വ​ര്‍ഷ​മാ​യി ഉ​യ​ര്‍ത്തും. പ​ര​മാ​വ​ധി ശി​ക്ഷ 14 വ​ര്‍ഷം വ​രെ​യാ​കാം. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​കാ​ശ​ത്തേ​ക്കു വെ​ടി​വ​ച്ചാ​ല്‍ ര​ണ്ടു വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.