അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം: കേരളത്തിൽ ഇടതുപക്ഷ മുന്നണിക്ക് വൻവിജയം.

11138

ഡൽഹി : തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിച്ചു. മൂന്നു സംസ്ഥാനങ്ങളിൽ ഭരണകക്ഷികൾ തന്നെ അധികാരം നിലനിർത്തി .

കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി നൂറ്റിനാല്പതിൽ തൊണ്ണൂറ്റി ഒൻപതു സീറ്റു നേടി വിജയിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണി നാല്പത്തിഒന്ന് സീറ്റു നേടി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഇരുന്നൂറ്റി പതിനാലു സീറ്റിൽ വിജയിച്ചപ്പോൾ പ്രിതിപക്ഷമായ ബിജെപി ക്കു നേടാനായത് എഴുപത്തി എട്ടു സീറ്റാണ് .

അസാമിൽ ബിജെപി സഖ്യം എഴുപത്തിയെട്ടു സേട്ട് നേടിയപ്പോൾ കോൺഗ്രസ്സ് സഖ്യത്തിന് ലഭിച്ചത് നാല്പത്തിയാറു സീറ്റാണ്

അതേ സമയം തമിഴ്‌നാട്ടിലും , പുതുച്ചേരിയിലും ഭരണമാറ്റം ഉണ്ടാവും.

തമിഴ്‌നാട്ടിൽ ഡി എംകെ സഖ്യം നൂറ്റിനാല്പത്തിയാറു സീറ്റു നേടി അധികാരത്തിൽ എത്തുമ്പോൾ . ഭരണകക്ഷിയായ എ ഐ ഡി എം കെ സഖ്യത്തിന് നേടാനായത് എൺപത്തിയേഴു സീറ്റാണ് .

പുതുച്ചേരിയിൽ ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ല . മുപ്പതിൽ ഇരുപത്തിമൂന്നു സീറ്റിന്റ ലീഡ് നിലയിൽ പതിമ്മൂന്നു സീറ്റു നേടി ബിജെപി സഖ്യം മുന്നിട്ടു നിൽക്കുകയാണ്