വിജയ് സേതുപതി ഇരട്ട വേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ” സങ്കതമിഴൻ”

1171

വിജയ് സേതുപതി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ‘ സങ്കതമിഴൻ ‘ പ്രദർശനത്തിന്. റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാർ. നാസ്സർ, സൂരി, അനന്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ വാലു ‘, ‘ സ്കെച്ച് ‘ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ രചയിതാവും സംവിധായകനും.

” രാഷ്ട്രീയ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തമായ ഒരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘ സങ്കതമിഴൻ ‘. പ്രണയം , നർമ്മം, ആക്ഷൻ , സസ്പെൻസ് , നയന മനോഹരമായ ഗാന – നൃത്ത രംഗങ്ങൾ എന്നീ വിനോദ ഘടകങ്ങൾ എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു മോ സമ്പൂർണ ഫാമിലി എന്റടെയിനറാണ് ചിത്രം. വിജയ് സേതുപതി ഇത്‌ ആദ്യമായി ഒരു സിനിമയിൽ ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്നതാണ് ഇൗ സിനിമയുടെ ആദ്യത്തെ പ്രത്യേകത.മുരുകൻ, തമിഴ് എന്നീ രണ്ടു നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. വിജയ് സേതുപതി , റാഷി ഖന്ന എന്നിവരും സംഘവും അഭിനയിച്ച ‘ കമലാ കലാസാ അപ്നാ അപ്‌നാ , അയ്യയോ കലാട്ടാ അപ്നാ ‘ എന്ന ഗാന രംഗം , പ്രശസ്ത കലാ സംവിധായകൻ പ്രഭാകർ രൂപകല്പന ചെയ്ത വർണാഭമായ ബ്രമ്മാണ്ഡ സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒന്നിനൊന്നു മികച്ച വ്യത്യസ്തങ്ങളായ അഞ്ച് സ്റ്റണ്ട് രംഗങ്ങളുണ്ട്. ‘ അനൽ ‘ അരസാണ് സ്റ്റണ്ട് മാസ്റ്റർ. വിജയ് സേതുപതിയുടെ മാസ്സ് എന്റർടെയിനർ ആക്ഷൻ ത്രില്ലറാണ് സങ്കതമിഴൻ”. എന്ന് സംവിധായകൻ വിജയ് ചന്ദർ തന്റെ ചിത്രത്തെ കുറിച്ച് വിവരിച്ചു…

ആർ. വേൽരാജാണ് ഛായാഗ്രാഹകൻ. വിവേക് – മെർവിൻ ഇരട്ടകളാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയാ പ്രൊഡക്ഷൻസ് നിർമ്മിച്ച സങ്കതമിഴൻ നവംബർ 15 ന്‌ പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും

സി. കെ . അജയ് കുമാർ, പി ആർ ഒ

ഫോട്ടോ: ഫ്രൈഡേ മീഡിയ.