മന്ത്രി സജി ചെറിയാൻ രാജിവച്ചു

30170

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചു പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി ശ്രീ.സജി ചെറിയാൻ അറിയിച്ചു

ഒരിക്കലും ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല എന്നും, തന്റെ പ്രസംഗത്തിലെ ഏതാനും വാക്കുകൾ അടർത്തി എടുത്തു വിവാദം ആകുകയായിരുന്നു എന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് ശ്രീ. സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു