ശർക്കര വിവാദം ബാധിച്ചില്ല; ശബരിമലയിൽ ഒരാഴ്ച കൊണ്ട് ആറ് കോ‌ടി രൂപയുടെ വരുമാനം

39932

ശബരിമലയിൽ തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ആറ് കോടി രൂപയുടെ വരുമാനം. ശർക്കര വിവാദം അപ്പം, അരവണ വിൽപ്പനയെ ബാധിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. അതേസമയം കൊവിഡ് പ്രതിസന്ധി കാലം മാറാത്തിനാൽ സാധാരണ തീർത്ഥാ‌ടന കാലത്തോളം എത്തിയിട്ടില്ല. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർശനം ന‌ടത്തിയത്. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റ് പോയി. വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്.ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരു‌ട്ടുന്ന തേങ്ങ എന്നിവ ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുകയാണ്. മുൻ കാലങ്ങളിൽ ദേവസ്വം ബോർഡിന് അധിക വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇത്തവണ പലതവണ ലേലം നടത്തിയിട്ടും കരാറെടുക്കാൻ ആരും തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. ആരും മുന്നോ‌ട്ട് വന്നില്ലെങ്കിൽ ഏറ്റവുമൊടുവിൽ 2019 ൽ നാളികേരം കരാറെടുത്ത കേരഫെഡിന തന്നെ സംഭരണ ചുമതല നൽകും. അതേസമയം ഹലാൽ ശർക്കര വിവാദ​ത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോ‌ട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി നാളെ വീണ്ടും പരി​ഗണിക്കും.