ഭക്തകോടികൾക്ക് ദർശനസായൂജ്യമായി മകരവിളക്ക്

1323

സന്നിധാനം: ഭക്തകോടികൾക്ക് ദർശനസായൂജ്യമായി മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. പന്തളത്തുനിന്ന് ഇക്കഴിഞ്ഞ 13 ന് പുറപ്പെട്ട ശബരീശന്റെ തിരുവാഭരണങ്ങൾ വൈകുന്നേരം 6.30 ഓടെയാണ് സന്നിധാനത്തെത്തിയത്. മേൽശാന്തി എകെ സുധീർ നമ്പൂതിരി തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തിയുള്ള കലിയുഗവരദനെ കണ്ട് തൊഴാൻ ഭക്തജനലക്ഷങ്ങളാണ് ശബരിമലയിലെത്തിയത്.