ചൂടുകാലത്തു ശരീരത്തിനും മനസ്സിനും കുളിർമയേകാൻ റോസ് ഫലൂദ

7053

ചേരുവകൾ

 • ഫലൂദ സേവ് / സേമിയ – 1 / 4 കപ്പ്
 • ബേസിൽ സീഡ് – 1 ടീസ്പൂൺ
 • റോസ് സിറപ്പ് – 5 ടീസ്പൂൺ
 • പിസ്താ – 2 ടേബിൾസ്പൂൺ അരിഞ്ഞത്
 • പഞ്ചസാര ഇട്ട് തിളപ്പിച്ച പാൽ – 1 കപ്പ്
 • വാനില ഐസ് ക്രീം – 4 സ്കൂപ്

തയാറാക്കുന്ന വിധം

 • പാനിൽ 1 കപ്പ് വെള്ളം തിളപ്പിക്കാൻ വെയ്ക്കുക അതിലേക്കു ഫലൂദ സേവ് ഇടുക .1 ടീസ്പൂൺ പഞ്ചസാര ഇട്ട് നന്നായി ഇളക്കുക.
 • ഫലൂദ സേവ് വേവിച്ചതു ഒരു അരിപ്പയിൽ ഇട്ട് അരിച്ചു എടുക്കുക .സേവ് തണുക്കാൻ വേണ്ടി കുറിച്ചു പച്ചവെള്ളത്തിൽ ഇട്ട് ഫ്രിഡ്‌ജിൽ വെയ്കുക.
 • ബേസിൽ സീഡ് 1/ 2 കപ്പ് വെള്ളത്തിൽ 20 മിനിറ്റ് കുതിർക്കാൻ വെയ്കുക.
 • ഒരു ഗ്ലാസിലേക്കു 2 റ്റേബിൾസ്പൂണ് റോസ് സിറപ്പ് ഒഴിക്കുക തണുപ്പിക്കാൻ വെച്ച ഫലൂദ സേവ് ,കുതിർത്ത വെച്ച ബേസിൽ സീഡ് , പഞ്ചസാര ഇട്ട് നന്നായി തണുപ്പിച്ച പാൽ എന്നിവ ചേർക്കുക .
 • എല്ലാം ചേർത്തതിന് ശേഷം മുകളിൽ 2 സ്കൂപ് വാനില ഐസ് ക്രീം, ഇത്തിരി റോസ് സിറപ്പ് ,ബേസിൽ സീഡ്,അരിഞ്ഞു വെച്ച പിസ്താ എന്നിവ ചേർക്കുക.
 • സ്വാദിഷ്ടമായ റോസ് ഫലൂദ റെഡി !