മടങ്ങിവരവ് ഉജ്ജ്വലമാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ

1751

ഹൊബാര്‍ട്ട് : മടങ്ങിവരവ് ഉജ്ജ്വലമാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. അമ്മയായ ശേഷം കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ സാനിയ വിജയം കുറിച്ചു. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സില്‍ സാനിയ-നാദിയ കിച്ചനോക്ക് (ഉക്രൈന്‍) സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. കടുത്ത പോരാട്ടത്തില്‍ ഓക്‌സാന് കലഷ്‌നിക്കോവ (ജോര്‍ജിയ)-മിയു കറ്റോ (ജപ്പാന്‍) കൂട്ടുകെട്ടിനെ 2-6, 7-6, 10-3 എന്ന സ്‌കോറിന് മറികടന്നാണ് സാനിയ-നാദിയ ജോഡി മുന്നേറിയത്.

രണ്ടു വര്‍ഷത്തിനു ശേഷമാണ് 33കാരിയായ സാനിയ ഒരു പ്രധാന മത്സരത്തില്‍ ടെന്നീസ് റാക്കറ്റേന്തുന്നത്. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ച