വായ്‌പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കു കൂടി നീട്ടി.

12125

ഡൽഹി: ആർബിഐ വായ്പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത്. നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്‍മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകും.

ലോക് ഡൌൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. നിരക്കിൽ 40 ബേസിസ് പോയിൻറുകളാണ് കുറവ് വരുത്തിയിരിക്കുന്നത്. നാലു ശതമാനമായാണ് നിരക്കു കുറയുന്നത്. റിപ്പോ അധിഷ്ഠിത വായ്പകൾക്ക് ഇതിൻെറ പ്രയോജനം ലഭിയ്ക്കും. ഭവന, വാഹന വായ്പ തുടങ്ങിയവയുടെ പലിശ നിരക്ക് കുറയും.

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 9.7 ലക്ഷം കോടി ഡോളറായി ഉയർന്നതായി ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയുടെ ഈ സാമ്പത്തിക വർഷത്തെ വളർച്ച നെഗറ്റീവായി തുടരും.