പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോയെ 4-1ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സീസണിലെ ആദ്യ കിരീടം

1004

ജിദ്ദ : പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോയെ 4-1ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സീസണിലെ ആദ്യ കിരീടം .. റയലിന്റെ ഗോളി തൂബൗട്ട് കോര്‍ട്ടോയിസിന്റെ കരുത്തുറ്റ കൈകള്‍ ചിറകെട്ടിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളടിക്കാനാകാതെ അത്‌ലറ്റികോ വിഷമിച്ചു പോയത്. 11-ാമത് സൂപ്പര്‍കപ്പാണ് റയല്‍ മാഡ്രിഡ് നേടിയത്. സൂപ്പര്‍ കപ്പില്‍ ആദ്യമായി അത്‌ലറ്റികോയെ തോല്‍പ്പിച്ചുകൊണ്ടാണ് റയല്‍ വിജയകിരീടം ചൂടിയത്.

കളിയുടെ 115-ാം മിനിറ്റില്‍ അല്‍വാറോ മൊറാട്ടോയെ ഫൗള്‍ ചെയ്തതിന് റയലിന്റെ ഫ്രെഡറികോ വാല്‍വാര്‍ദേക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടിവന്നു. എന്നാല്‍ 120 മിനിറ്റിലും ഗോള്‍ പിറക്കാതായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിനുള്ള വഴിതുറന്നു.