കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു

98

ന്യുഡൽഹി:കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. ഐ.എസ്.ഐ.സുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ്. വീടുകളും, ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ്. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലഷ്‌കറിന്റെ ആറംഗ സംഘം സംസ്ഥാനത്തുണ്ട് എന്നാണ് രഹസ്യവിവരം. ഒരു പാകിസ്താന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴരുമാണ് സംഘത്തിലുള്ളത് എന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം കൈമാറിയ റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദേശ നയതന്ത്ര കാര്യാലയങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. തീരപ്രദേശങ്ങളിലടക്കം എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാണ്.